മുതലമട: അടിസ്ഥാന കുടിവെള്ള, ശൗചാലയ, പാര്‍പ്പിട സൗകര്യങ്ങളില്ലാതെ മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ ആദിവാസികോളനിയില്‍ പതിനെട്ടു വീടുകളിലായി 24 ആദിവാസി കുടുംബങ്ങള്‍ വലയുന്നു. ചിറ്റൂര്‍ ഗവ.കോളജ് എന്‍എസ്എസ്. യൂണിറ്റുകളും കൊല്ലങ്കോട് ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.നീറ്റ ജെലാറ്റിന്‍ കമ്പനി മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട മുതലമട പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ കള്ളിയാമ്പാറ കോളനിയിലെ കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുന്നത്. ജ
ില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സഥലത്തെത്തി ജില്ലാ ഭരണകൂടത്തിന്റെസഹായവും പ്രഖ്യാപിച്ചെങ്കിലും ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നതല്ലാതെ മറ്റൊന്നും ഇവര്‍ക്ക് കിട്ടിയില്ലെന്ന് കോളനി മൂപ്പന് വേലായുധന് പറഞ്ഞു. കിഡ്നിരോഗം ബാധിച്ച് ഒരു വ്യക്തി മരണമടഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ട ശുദ്ധജലവിതരണം മഴ വന്നതോടെ നിര്‍ത്തിയതായും പഠനത്തില്‍ കണ്ടെത്തി. മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ മലിനമായ കിണര്‍ വെള്ളം തന്നെയാണ് ഇവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.
ഇതുമൂലം കുട്ടികളിലും മുതിര്‍ന്നവരിലും ചൊറിഞ്ഞു പൊട്ടുന്ന ത്വക്ക്രോഗങ്ങളും വൃക്കരോഗങ്ങളുംകൂടുന്നതായും കോളനിവാസികള്‍ പറഞ്ഞു. സമീപ തോട്ടത്തിലെ ആയിരക്കണക്കിന് ടണ്‍ വരുന്ന രാസ മാലിന്യം ഇപ്പോഴും നീക്കം ചെയ്യാത്തതിനാല്‍ ഭാവിയില്‍ ഗുരുതരമായ ആരോഗ്യ സാമൂഹ്യപ്രശ്നങ്ങള്‍ സമൂഹം നേരിടേണ്ടി വരുമെന്നതിനാല്‍ പഞ്ചായത്തും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ നിലവിലുള്ള വീടും പരിസരവും കോളനിനിവാസികള്‍ വളരെ വൃത്തിയാക്കി സൂക്ഷിച്ചു വച്ചിരിക്കുന്നത് സമൂഹത്തിനു മാതൃകയാണെന്ന് പഠനത്തിനു നേതൃത്വം നല്കിയ ചിറ്റൂര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റുകള്‍ക്കുവേണ്ടി പ്രോഗ്രാം ഓഫീസര്‍മാരായ കെ. പ്രദീഷ്, സി.ജയന്തി എന്നിവര്‍ പറഞ്ഞു. ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ എസ്.ഗുരുവായൂരപ്പന്, ആര്.സന്തോഷ്, ആര്.അര്‍ച്ചന എന്നിവരുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ നല്കി. പഠന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.