വാക്കുതർക്കത്തിനിടെ മ​ല​യാ​ളി യു​വാ​വ് ല​ണ്ട​നി​ല്‍ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം: മലയാളി  സു​ഹൃ​ത്ത്  പോലീസ് പിടിയിൽ

കൊ​ച്ചി: വാ​ക്കു ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു ല​ണ്ട​നി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.

കാ​യ​കു​ളം കു​ത്തി​ത്തു​രു​വ് സ്വ​ദേ​ശി​ക​ളും ഇ​പ്പോ​ൾ എ​റ​ണാ​കു​ളം പ​ന​ന്പ​ള്ളി ന​ഗ​റി​ൽ താ​മ​സ​ക്കാ​രു​മാ​യ ശ​ശി​കു​മാ​റി​ന്‍റെ​യും-​ശ്രീ​ദേ​വി​യു​ടെ​യും മ​ക​ൻ അ​ര​വി​ന്ദ് (37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​യാ​ൾ​ക്ക് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​ല​യാ​ളി യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ സൗ​ത്ത് ഈ​സ്റ്റ് ല​ണ്ട​നി​ലെ പെ​ക്കാ​മി​ലെ കോ​ള്‍​മാ​ന്‍​വേ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

ഫ്ളാ​റ്റി​ല്‍​വ​ച്ച് അ​ര​വി​ന്ദും സു​ഹൃ​ത്തും ത​മ്മി​ൽ ത​ര്‍​ക്കം രൂ​ക്ഷ​മാ​വു​ക​യും ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​പ്പ​മു​ള്ള മ​റ്റു സു​ഹൃ​ത്തു​ക്ക​ളാ​ണ് സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ അ​ര​വി​ന്ദ് മ​രി​ച്ചു. ഫ്ളാ​റ്റി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രു​ന്ന​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment