ദേശീയ അവാര്‍ഡ് സ്വന്തമാക്കിയെങ്കിലും കങ്കണയുടെ സമയം ശരിയല്ല

kangana-ranautമൂന്നാം തവണയും ദേശീയ അവാര്‍ഡ് സ്വന്തമാക്കിയെങ്കിലും നടി കങ്കണയുടെ സമയം ശരിയല്ലെന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ദേശീയ പുരസ്കാരം ലഭിച്ച സന്തോഷം ആഘോഷിക്കാന്‍ പോലും കഴിയാതെ ഹൃത്വിക് റോഷനുമായുള്ള കോടതിയുടെയും നിയമത്തിന്റെയും പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു കങ്കണ. അതുകൊണ്ടു തന്നെയാണ് കങ്കണ തന്റെ സമയം ശരിയല്ലെന്ന് പറയുന്നത്.

ജ്യോത്സ്യനെ കാണാന്‍ കങ്കണ ഹിമാചലില്‍ പോ യിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ഹിമാചലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡിയിലാ ണ് കങ്കണ ജ്യോത്സ്യനെ കാണാന്‍ പോയതെന്നാണ് പറയുന്നത്. ഹൃത്വിക് റോഷനെ മുന്‍കാമുകനെന്ന് അടുത്തയിടെ വിശേഷിപ്പിച്ചതാ ണ് കങ്കണയ്ക്കു വിനയായത്. ഇതിനെതിരേ ഹൃത്വിക് മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തതാണു സംഭവത്തിനു തടക്കം.

Related posts