പൊന്‍കുന്നം: ധനകാര്യ മന്ത്രി തോമസ് ഐസ ക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം പനമറ്റം മാപ്പിള പറമ്പില്‍ അഡ്വ.എം.എ.അനസിനെ(40) വീട്ടിനുള്ളി ല്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാലി പനമറ്റ ത്തുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍. ഇന്നലെ വൈകുന്നേരം നാലു മണിയോടെ പനമറ്റ ത്തെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെ ത്തു കയായിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഖബറടക്കം ഇന്ന് വൈകു ന്നേരം നാലിന് പനമറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: അബിദ. ഒരു കുട്ടി യുണ്ട്.
പൊന്‍കുന്നം പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ധനകാര്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അഡ്വ. അനസ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
