ധോണിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

sp-dhoniസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരേയുള്ള ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീം കോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ വേഷത്തിലുള്ള ധോണിയുടെ മുഖചിത്രവുമായി ഒരു മാസിക പ്രസിദ്ധപ്പെടുത്തിയതിനെതിരേയുള്ള പരാതിയിന്മേലാണ് കോടതിയുടെ നടപടി. വിചാരണയ്ക്കായി ഹാജരാകണമെന്ന കീഴ് കോടതി നടപടിയും അതു ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവും ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.

ബിസിനസ് ടുഡെ മാഗസിന്റെ കവര്‍ പേജില്‍ ലെയ്‌സ്, കോള, ബൂസ്റ്റ്, ഷൂസ് തുടങ്ങിയ സാധനങ്ങള്‍ പിടിച്ചു നില്‍ക്കുന്ന മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള ധോണിയുടെ ചിത്രം 2013ലാണ് പ്രസിദ്ധപ്പെടുത്തിയത്.ഇതിനെതിരേ ജയകുമാര്‍ ഹിരാമത്ത് നല്‍കിയ ഹര്‍ജിയില്‍ ആന്ധ്രപ്രദേശിലെ അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് ധോണിക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നു ധോണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Related posts