ധോണിപ്പടയെ കീഴടക്കി ഗുജറാത്ത് സിംഹങ്ങള്‍

sp-dhoniരാജ്‌കോട്ട്: ഐപിഎല്ലില്‍ ധോണിയുടെ റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്റ്‌സിന് തോല്‍വി. സുരേഷ് റെയ്‌ന നയിച്ച ഗുജറാത്ത് ലയണ്‍സിനോട് ഏഴു വിക്കറ്റിനാണ് പൂന തോല്‍വി വഴങ്ങിയത്. സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 12 പന്ത് ശേഷിക്കെ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ആരണ്‍ ഫിഞ്ചി (50) ന്റെയും അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ ബ്രണ്്ടന്‍ മക്കല്ലത്തിന്റെയും പ്രകടനമാണ് ഗുജറാത്തിന് ജയമൊരുക്കിയത്. നായകന്‍ സുരേഷ് റെയ്‌ന 24ഉം ബ്രാവോ 22ഉം റണ്‍സ് നേടി. പൂനയ്്ക്കായി മുരുകേശന്‍ അശ്വിന്‍ രണ്്ടു വിക്കറ്റ് നേടി.

നേരത്തെ, ടോസ് നേടിയ പൂന നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞടുക്കുകയായിരുന്നു. സ്‌കോര്‍ 27ല്‍ അജിന്‍ക്യ രഹാനെ (21) പുറത്തായെങ്കിലും കെവിന്‍ പീറ്റേഴ്‌സണൊപ്പം ചേര്‍ന്ന് ഫഫ് ഡുപ്ലസി പൂന സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് രണ്്ടാം വിക്കറ്റില്‍ 87 റണ്‍സ് നേടി. ഡുപ്ലസി 69 റണ്‍സും പീറ്റേഴ്‌സണ്‍ 37 റണ്‍സും നേടി. അവസാന ഓവറുകളില്‍ നായകന്‍ ധോണി നടത്തിയ തകര്‍പ്പനടികളാണ് പൂനയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ധോണി 10 പന്തില്‍നിന്ന് പുറത്താകാതെ 22 റണ്‍സ് നേടി.ഗുജറാത്ത് ലയണ്‍സിനായി പ്രവീണ്‍ താംബെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്്ടു വിക്കറ്റ് വീതം നേടി. ഗുജറാത്ത് ലയണ്‍സിന്റെ തുടര്‍ച്ചയായ രണ്്ടാം ജയമാണിത്.

Related posts