നമ്മുടെ ജീവന് സല്‍മാന്‍ ഖാനാണോ സുരക്ഷ ഒരുക്കുന്നത് ? വേണ്ടി വന്നാല്‍ സല്‍മാന്റെ സിനിമകളും വിലക്കുമെന്ന് രാജ് താക്കറെ

salman2

മുംബൈ: പാക്കിസ്ഥാന്‍ കലാകാരന്മാരെ പിന്തുണച്ച ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വിമര്‍ശിച്ച് മഹാരാഷ്ട്ര നവനിര്‍മാണ സഭാ നേതാവ് രാജ് താക്കറെ. പാക്കിസ്ഥാനി താരങ്ങളെ പിന്തുണച്ചാല്‍ സല്‍മാന്റെ സിനിമകളും വിലക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. രാജ്യത്ത് കലാകാരന്മാര്‍ ധാരാളമുള്ളപ്പോള്‍ എന്തിനാണ് പാക്കിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരെ സിനിമകളില്‍ ഉള്‍പ്പെടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ പോരാടാന്‍ ജവാന്മാരില്ലെങ്കില്‍ നമ്മുടെ ജീവന് ആരാണ് സുരക്ഷ ഒരുക്കുന്നത്? സല്‍മാന ഖാനാണോന്നും താക്കറെ ചോദിച്ചു. കാലാകാരന്മാര്‍ രാജ്യത്തിന് മുന്‍ഗണന നല്‍കണം. കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അവരുടെ സിനിമകളും വിലക്കുമെന്നും താക്കറെ ഭീഷണിമുഴക്കി.

സല്‍മാന്റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേനയും രംഗത്തെത്തി. പാക് കലാകാരന്മാകെ ഇഷ്ടമാണെങ്കില്‍ സല്‍മാന്‍ ഖാന് പാക്കിസ്ഥാനിലേക്ക് കുടിയേറാം. സല്‍മാന്‍ ഒരു പാഠം പഠിക്കേണ്ടതുണ്ടെന്നും ശിവസേന നേതാവ് മനീഷ് കയാന്ദെ പറഞ്ഞു.

പാക് കലാകാരന്മാകെ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍നിന്ന് അകറ്റിനിര്‍ത്തണമെന്ന ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രമേയത്തെ വിമര്‍ശിച്ച് സല്‍മാന്‍ സംസാരിച്ചതാണ് വിവാദമായത്. കലയും ഭീകരവാദവും കൂട്ടിക്കലര്‍ത്തരുത്. പാക്കിസ്ഥാന്‍ കലാകാരന്മാര്‍ ഭീകരരല്ല. സര്‍ക്കാര്‍ വീസ അനുവദിച്ചിട്ടാണ് അവര്‍ ഇന്ത്യയിലെത്തുന്നത്. അവരെ കലാകാരന്മാരായി മാത്രം കാണണമെന്നും ഭീകരരായി ചിത്രീകരിക്കരുതെന്നും സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നു.

Related posts