നയന്‍താരയുടെ വമ്പന്‍ വീട്: എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിങ് പൂള്‍ മുതല്‍ ടെന്നീസ് കോര്‍ട്ട് വരെ

nayantharaചെന്നൈ കോയംബേഡിലുള്ള  നയന്‍താരയുടെ  കോടികള്‍ വിലമതിക്കുന്ന ആഡംബരഭവനം ചില പ്രത്യേകതകള്‍ ഉള്ളതാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത സ്വിമ്മിങ് പൂളും ടെന്നീസ് കോര്‍ട്ടും ഷോപ്പിങ് കോംപ്ലക്‌സുമൊക്കെ കോടികള്‍ വിലമതിക്കുന്ന വീടിനോട് ചേര്‍ന്നുണ്ട്.

നിരവധി സുരക്ഷാസംവിധാനങ്ങളാണ് താരത്തിനായി   വീട്ടില്‍ തയ്യാറാക്കിയിട്ടുള്ളത്.  നിരവധി പരിശോധനകള്‍ക്കു വിധേയരായതിനുശേഷം മാത്രമേ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും  വീടിനുള്ളില്‍ പ്രവേശിക്കാനും നയന്‍താരയെ  കാണാനും സാധിക്കുകയുള്ളൂ.  ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും താരത്തെ കാണാന്‍ പ്രത്യേക ദിവസങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

താരത്തെ കാണാന്‍ വീട്ടിലെത്തുന്നവര്‍ ആദ്യം    കൂപ്പണ്‍ എടുക്കണം. പിന്നീട് രണ്ടു ഘട്ടങ്ങളായി ആഗതനെപ്പറ്റിയുള്ള  അന്വേഷണമുണ്ട്. ഒരുപാട് അനൗണ്‍സ്‌മെന്റുകള്‍ക്കു ശേഷം മാത്രമേ പ്രധാന വാതില്‍  തുറക്കുകയുള്ളൂ.

Related posts