കോഴിക്കോട് ജില്ലയിൽ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; കണക്കുകൾ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്ക്. 890 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ​ത​ത്. ഇ​തി​ല്‍ 18 വ​യ​സി​ല്‍​താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ള്‍ മാ​ത്രം 125 എ​ണ്ണം വ​രും. ബോ​ധ​വ​ല്‍​ക്ക​ര​ണ​വും കൗ​ണ്‍​സ​ലിം​ഗും കൃ​ത്യ​മാ​യി ന​ട​ക്കു​ന്ന​താ​ണ് പ​രാ​തി​ക്കാ​ര്‍ കേ​സ് ന​ല്‍​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ജ​നു​വ​രി​യി​ല്‍ 66 കേ​സു​ക​ളാ​ണ് ചൈ​ല്‍​ഡ് ലൈ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 89, മാ​ര്‍​ച്ച് 59, ഏ​പ്രി​ല്‍ 48, മെ​യ് 72, ജൂ​ണ്‍ 57, ജൂ​ലൈ 80, ആ​ഗ​സ്ത് 70, സെ​പ്തം​ബ​ര്‍ 93, ഒ​ക്ടോ​ബ​ര്‍ 91, ന​വം​ബ​ര്‍ 84, ഡി​സം​ബ​ര്‍ 81 എ​ന്നി​ങ്ങ​നെ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ള്‍ .അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​വ​രി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

വീ​ടു​ക​ളി​ലും സ്‌​കൂ​ളു​ക​ളി​ലും മ​റ്റു​മാ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റെ​യും. അ​തി​ക്ര​മ​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി​വ​രു​ന്നു​ണ്ട്. 72 കേ​സു​ക​ളി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം കൗ​ണ്‍​സ​ലി​ം​ഗ് ന​ട​ത്തി. മോ​ശം അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വീ​ട് വി​ട്ടു​പോ​യ കു​ട്ടി​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ചൈ​ല്‍​ഡ് ലൈ​ന്‍ ഒ​രു​ക്കി.

27 കു​ട്ടി​ക​ള്‍​ക്കാ​ണ് പോ​യ​വ​ര്‍​ഷം താ​മ​സ സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്ത​ത്.​ബാ​ല ഭി​ക്ഷാ​ട​ന​ത്തി​ന് 18 കേ​സു​ക​ളും ശൈ​ശ​വ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചു കേ​സു​ക​ളും ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യി. വീ​ടു​വി​ട്ടി​റ​ങ്ങി​യ 24 കു​ട്ടി​ക​ളെ തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​ച്ചു.

Related posts