ഹൈദരാബാദി ലെ നക്ഷത്രഹോട്ടലുകളില്‍ താമസിക്കുന്നതിന് താരസുന്ദരി നയന്താരയ്ക്കു വിലക്കുണ്ടോ? പ്രഖ്യാപിത വിലക്കൊന്നും ഇല്ലെങ്കിലും താരത്തിനെതിരേ അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.
നയന്‍താരയെ താമസിപ്പിക്കുന്നത് തങ്ങള്‍ക്കു ബാധ്യതയാകുമെന്ന തിരിച്ചറിവ് ഹൈദരാബാദിലെ ഹോട്ടലുകാര്ക്കുള്ളതിനാലാണ് താരത്തിനെതിരേ അപ്രഖ്യാപിത വിലക്ക്. ദേഷ്യം വന്നാല്‍ കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടയ്ക്കും. മുന്നില്‍ വരുന്നവരോട് ദേഷ്യപ്പെടും. ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറും.
നയന്‍താര മുറിയൊഴിഞ്ഞാല് മുറി വൃത്തിയാക്കിയെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും തുടങ്ങിയ കാരണങ്ങളൊക്കെയാണ് താരത്തിനെതിരേ ഹോട്ടലുകാര്‍ പറയുന്നത്. പ്രശ്നങ്ങളൊക്കെ വരുത്തിവയ്ക്കുമെങ്കിലും നഷ്ടപരിഹാരം കൊടുക്കാനും താരം മടി കാട്ടാറില്ല. എന്തായാലും നയന്‍താര വരുന്നുണ്ടെന്നു പറഞ്ഞാല്‍ ഹൈദരാബാദിലെ ഹോട്ടലുകാര്ക്കൊക്കെ ഉള്ളില്‍ ഭയമാണെന്നാണ് സംസാരം.