നവാഗതര്‍ക്കൊപ്പം രമ്യ

Remyaതമിഴില്‍ സേതുപതിക്ക് ശേഷം നാട്ട്പുന എന്ന തെരിയുമാ എന്ന ചിത്രത്തിലൂടെ നവാഗതര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് രമ്യ നമ്പീശന്‍. സംവിധായകന്‍ നെല്‍സണന്റെ അസിസ്റ്റന്റ് ആയിരുന്ന ശിവ അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്ത മൂന്നു സുഹൃത്തുക്കളുടെ ഇടയില്‍ ഒരു പെണ്‍കുട്ടി കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഇതൊരു റൊമാന്റിക്ക് കോമഡിയാണ്. പുതുമുഖങ്ങളായ കെവിന്‍, രാജു, വെങ്കി എന്നിവര്‍ക്ക് ഒപ്പമാണ് രമ്യ ചിത്രത്തില്‍ എത്തുന്നത്.

Related posts