നാടിനും മണ്ണിനും ജീവിതത്തിനും യോജിക്കുന്ന രീതിയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കണം: മന്ത്രി വി.എസ് സുനില്‍കുമാര്‍

tvm-sunilപോത്തന്‍കോട്  : നാടിനും മണ്ണിനും ജീവിതത്തിനും യോജിക്കുന്ന രീതിയില്‍ കൃഷിയെ പ്രോത്സാ ഹിപ്പിക്കണ മെന്നും കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് കൃഷി വമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തിന്റെ 53-ാം മത് സ്ഥാപക ദിനഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജൈവകീട നാശി നികള്‍ എന്ന പേരില്‍ വ്യാപ കമായി വിറ്റഴിക്കുന്ന വിഷാംശം നിറഞ്ഞ കീടനാ ശിനികള്‍ പരിശോധി ക്കുമെന്നും ഇത്തരം കീടനാശി നികള്‍ എത്തിക്കുന്ന കമ്പനികള്‍ അടച്ചുപൂട്ടുമെന്നും കൂട്ടിച്ചേര്‍ത്തു.

ആവശ്യ കതയിലൂ ന്നിയുള്ള ഗവേഷണങ്ങളാണ് കാര്‍ഷിക രംഗത്ത് ഉണ്ടാകേണ്ട തെന്നും. ഗവേഷണ ഫലങ്ങള്‍ ജനകീയ വല്‍ക്കരിക്ക ണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക രംഗത്ത് ഉല്‍പ്പാദി പ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പൊതു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തിരുവനന്തപുരം, തൃശൂര്‍,കോഴി ക്കോട് ജില്ലകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ സിറ്റിടിസിആര്‍ ഐ തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും സമൂഹത്തില്‍ അത് പ്രചരിപ്പിക്കുവാനോ പൊതു മാര്‍ക്കറ്റില്‍ എത്തിക്കുവാനോ കഴിഞ്ഞിട്ടില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന വൈദ്യുതിദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ചെറുവയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ അലത്തറ അനില്‍ കുമാര്‍,ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടിവ് മുരളീധരന്‍ തഴക്കര, കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ജെയിംസ് ജോര്‍ജ്, ഐസിഎആര്‍ ഡിവിഷണല്‍ ഹെഡ് ജെ.റ്റി.ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുരളീധരന്‍ തഴക്കരയെയും,മികച്ച കര്‍ഷക നായി തിരഞ്ഞെടുത്ത കൊല്ലം സ്വദേശിയായ ശശിധരനെയും ആദരിച്ചു. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക സ്റ്റാളുകളും കര്‍ഷക കൂട്ടായ്മയും സംഘടിപ്പിച്ചു.

Related posts