നാടിന്റെ പുരോഗതിയില്‍ സാംസ്കാരിക സംഘടനകള്‍ക്കുള്ള പങ്ക് വലുത്: ശബരീനാഥന്‍

TVM-SABARINATHവിതുര: നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കുന്നതില്‍ സാംസ്കാരിക സംഘടനകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന് കെ.എസ്.ശബരീനാഥന്‍ എംഎല്‍എ. മറ്റ് ചിന്തകള്‍ക്കതീതമായി നാടിനെ ഒന്നായി കാണാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയണമെന്നും ശബരീനാഥന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ആനപ്പാറ മഹാത്മ കലാ സാംസ്കാരിക വേദിയുടെ നാലാംവാര്‍ഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.

മഹാത്മ പ്രസിഡന്റ് വിഷ്ണു ആനപ്പാറ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വിതുര സബ് ഇന്‍സ്‌പെക്ടര്‍ എ.അന്‍സാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍.വി.വിപിന്‍, പഞ്ചായത്തംഗങ്ങളായ ബി.മുരളീധരന്‍ നായര്‍, പ്രേം ഗോപകുമാര്‍, ഭാരവാഹികളായ ഉദയകുമാര്‍, അഭിജിത്ത് ജി.എം, അഭിജിത്ത് എം.എസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരിപാടിയോടനുബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് സമ്മാനദാന വിതരണവും നടത്തി. രണ്ട് ദിവസം നീണ്ടു നിന്ന വാര്‍ഷിക – ഓണാഘോഷ പരിപാടികളില്‍ വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.

Related posts