നിത്യയോടു തടി കുറയ്ക്കാന്‍ സംവിധായകന്റെ നിര്‍ദേശം

nithya0810മലയാളിയായ തെന്നിന്ത്യന്‍ നടി നിത്യാ മേനോനോടു തടി കുറയ്ക്കാന്‍ കടുത്ത നിര്‍ദേശം വച്ചിരിക്കുകയാണ് പുതിയ തെലുങ്ക് ചിത്രത്തിന്റെ സംവിധായകനെന്നു റിപ്പോര്‍ട്ടുകള്‍. നിത്യയെ സ്ക്രീനില്‍ കാണുമ്പോള്‍ അമിതമായ വണ്ണം തോന്നുന്നുവത്രേ. അതിനാല്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാനെത്തും മുന്‍പ് തടി കുറയ്ക്കാനാണ് നിത്യയോട് സംവിധായകനായ കിഷോര്‍ തിരുമല പറഞ്ഞിരിക്കുന്നത്. വിഘ്‌നേഷ് നായകനാകുന്ന ആടുലു മീതു ജൊഗര്‍ലു എന്ന ചിത്രത്തിലാണ് നിത്യ അഭിനയിക്കേ ണ്ടത്. തന്നെക്കാള്‍ പ്രായം കൂടിയ ആളെ പ്രണയിക്കുന്ന ചെറുപ്പക്കാരിയുടെ കഥ പറയുന്ന ചിത്രമാണിത്.

എന്നാല്‍, സിനിമയ്ക്കു വേണ്ടി പട്ടിണി കിടക്കാന്‍ താത്പര്യമില്ലെന്ന് നിത്യ നേരത്തേ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. അതേസമയം പഴയകാല നായികയായ സാവി ത്രിയുടെ ജീവിതകഥയില്‍ അഭിനയിക്കാന്‍ നിത്യക്ക് തടി വേണം. അതിനാല്‍ തെലുങ്ക് സംവിധായകന്റെ നിര്‍ദേശം നിത്യ മുഖവിലയ്ക്ക് എടുക്കുമോയെന്നാണ് കാണേണ്ട കാര്യം തന്നെ.

Related posts