നിയമങ്ങള്‍ കാറ്റില്‍ പറത്തി രൂപംമാറ്റിയ ബൈക്കുകള്‍ പായുന്നു

KTM-BIKEകോട്ടയം: നിയമങ്ങള്‍ കാറ്റില്‍ പറത്തി രൂപംമാറ്റിയ ബൈക്കുകള്‍ നഗരത്തിലൂടെ പായുന്നു. രൂപംമാറ്റിയ ബൈക്കുകളില്‍ യുവാക്കള്‍ അമിതവേഗ തയില്‍ അപകടം വിതച്ച് പായുമ്പോഴും നടപടി യെടുക്കാതെ പോലീസ്. ഇത്തരം വാഹനങ്ങള്‍ക്കെ തിരേ കേസെടുക്കണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് അധികൃതര്‍ ഇതിനെതിരെ കണ്ണടയ്ക്കുന്നത്.

ഓട്ടോമോട്ടീവ് റിസേര്‍ച്ച് ഇന്ത്യയുടെ അംഗീകാര ത്തോടെ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങ ളുടെ ഒരു പാര്‍ട്‌സിലും മാറ്റം വരുത്തരുതെന്നാണ് നിയമം. എന്നാല്‍ ബൈക്കിന്റെ സൈലന്‍സര്‍, ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ എന്നിവയുടെ രൂപം മാറ്റു കയാണ് പ്രധാനമായും ചെയ്യുന്നത്. നിറവും ഗ്രാഫി ക്‌സും വരെ മാറ്റുന്നവരുമുണ്ട്. കാതടപ്പിക്കുന്ന ശബ്ദമാണ് ഇത്തരം രൂപമാറ്റിയ ബൈക്കുകളുടെ മറ്റൊരു പ്രത്യേകത.

ഇത്തരം ബൈക്കുകള്‍ വാഹനപരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ആദ്യം താക്കീതു നല്‍കാനും, തുട ര്‍ന്നു കേസെടുക്കാനുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റേയും പോലീസിന്റേയും തീരുമാനം. എന്നാല്‍ തീരുമാനങ്ങളൊന്നു നടപ്പായില്ല. ഹെല്‍മെറ്റ് ഇല്ലാതെയും അമിതവേഗതയിലും രണ്ടില്‍ കൂടുതല്‍ പേരെ കയറ്റിയുമാണ് പലപ്പോഴും യുവാക്കള്‍ ബൈക്കില്‍ യാത്രചെയ്യുന്നത്. ഇവര്‍ വാഹനങ്ങളില്‍ ചീറിപ്പായുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കാണ് കൂടുതല്‍ ഭീഷണി ഉണ്ടാകുന്നത്. വലിയ വാഹന ങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റി അമിതവേഗതയില്‍ വെട്ടിച്ചുള്ള ഇവരുടെ സഞ്ചാരം പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കും.

Related posts