നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എക്‌സൈസ് ഉണര്‍ന്നു; മണിക്കൂര്‍ കണ്‍ട്രോള്‍ റൂം

ktm-roadകോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വന്‍തോതില്‍ വ്യാജമദ്യം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തുന്നതായി എക്‌സൈസിനു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് രൂപീകരിച്ച ഷാഡോ വിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകള്‍ ആരംഭിച്ചു.    ജില്ലയുടെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുമാണു കൂടുതലായും വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു  രഹസ്യവിവരം ലഭിച്ചിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു ഇതിനോടകം വ്യാജമദ്യം എക്‌സൈസ് പിടികൂടിയിരുന്നു.

മേയ് 19വരെ കോട്ടയം ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ജില്ലയിലെ എല്ലാ റെയ്്ഞ്ചുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പെട്രോള്‍ യൂണിറ്റുകളുമുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ടു സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിട്ടുണ്ട്. അനധികൃത മദ്യ-മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിനായി പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ നടത്താനും പദ്ധതികള്‍ തയാറാക്കി കഴിഞ്ഞു.

ഇന്റലിജന്‍സ് ടീം, ഷാഡോ എക്‌സൈസ്, വനിതാ സ്ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്.     തെരഞ്ഞെടുപ്പു നടക്കുന്ന കാലയളവില്‍ ജില്ലയില്‍ അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും നിര്‍മാണം, വില്പന, ശേഖരണം, കടത്തല്‍  എന്നിവ തടയുന്നതിനായി എക്‌സൈസ് വകുപ്പ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.  മദ്യ-മയക്കുമരുന്ന് നിര്‍മാണം, വില്പന, സൂക്ഷിപ്പ്, കടത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടുത്തുളള എക്‌സൈസ് ഓഫീസില്‍ അറിയിക്കണം.
ഫോണ്‍ നമ്പറുകള്‍
എക്‌സൈസ് ഡിവിഷന്‍ ആന്‍ഡ് എക്‌സൈസ് കണ്‍ട്രോള്‍ റൂം- 0481 2562211,
കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്  – 0481 2583091, 9400069508,
ചങ്ങനാശേരി – 0481 2422741,  9400069509,
പൊന്‍കുന്നം – 04828 221412, 9400069510,
പാലാ – 04822 212235, 9400069511,
വൈക്കം- 04829 231592, 9400069512,
കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് – 0481 2573801, 9400069506,
അസിസ്ന്റ് എക്‌സൈസ് കമ്മീഷണര്‍- 9496002865,
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ -9447178057

Related posts