നിയമസഭാ തെരഞ്ഞെടുപ്പ്: മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ALP-MEDICACENTUREആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് -2016 ന്റെ  ഭാഗമായി കളക്ടറേറ്റില്‍ മീഡിയാ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്തു.  കളക്ടറേറ്റിന്റെ ഒന്നാം നിലയിലാണ് മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുക. ജില്ലാതല മീഡിയ റിലേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മീഡിയാ സെന്ററുമായി ബന്ധപ്പെട്ടായിരിക്കും നടക്കുക.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇവിടെനിന്നു ലഭിക്കും. മീഡിയാ പാസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മീഡിയാ പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് ഇവിടെ നടക്കുക.  ആലപ്പുഴ പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, സെക്രട്ടറി ജി. ഹരികൃഷ്ണന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജെ. ഗിരിജ, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ്, എഡിസി ജനറല്‍ പി.എസ്. ഷിനോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts