സ്റ്റോക്ക്ഹോം: സ്വീഡിഷ് തലസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയോ നാസി സമ്മേളനത്തിന് ഫണ്ട് നല്‍കുന്നത് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റാണെന്ന് സ്വീഡിഷ് വംശീയ വിരുദ്ധ മാഗസിന് എക്സ്പോ. യൂറോപ്പ ടെറ നോസ്ട്ര എന്ന സംഘടനയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റ് ഇതിനകം നാലു ലക്ഷം യൂറോ അനുവദിച്ചു കഴിഞ്ഞെന്ന് എക്സ്പോ ആരോപിക്കുന്നു. പാന്‍ യൂറോപ്യന്‍ ഫാസിസ്റ്റ് സംഘടനയായ അലയന്‍സ് ഫോര്‍ പീസ് ആന്‍ഡ് ഫ്രീഡവുമായി (എപിഎഫ്) ബന്ധമുള്ള സംവിധാനമാണ് ടെറ നോസ്ട്ര.
ആദ്യം നല്കിയ തുകയ്ക്കു പുറമേ ഇവര്‍ക്ക് രണ്ടു ലക്ഷത്തോളം യൂറോ കൂടി അനുവദിച്ചിട്ടുണ്ടടന്നും എക്സ്പോ ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കാനുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പണം നല്‍കുന്നത്. 2014ല്‍ ഇതിനുള്ള ഉപാധികള്‍ കര്ക്കശമാക്കിയിരുന്നെങ്കിലും ടെറ നോസ്ട്രയുടെ കാര്യത്തില്‍ ഉപാധികളൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് എക്സ്പോ പറയുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍