നെന്മാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിനു സമീപം മാലിന്യം കുന്നുകൂടി ദുരിതം

pkd-malinyamനെന്മാറ: മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും വിദ്യാലയത്തിനോടു ചേര്‍ന്നു മാലിന്യം കുന്നുകൂടുന്നതായി പരാതി. നെന്മാറ ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ മുന്‍വശത്ത് ദേശീയപാതയുടെ അരികിലായാണ് കവറുകളിലാക്കിയ പച്ചക്കറി, മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്. ടൗണിനോടു ചേര്‍ന്നുകിടക്കുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു മാലിന്യത്തിന്റെ ദുര്‍ഗന്ധംമൂലം പഠിക്കുന്നതിനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല.

മറ്റു യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും മാലിന്യംമൂലം ബുദ്ധിമുട്ടേറെയാണ്. മാലിന്യം കുന്നുകൂടി ഇവ തെരുവുനായ്ക്കള്‍ കടകളുടെ മുന്നിലേക്കും മറ്റും വലിച്ചിടുന്നതും പതിവു കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനു വേസ്റ്റ് ബോക്‌സ് സ്ഥാപിച്ച് രാവിലെ തന്നെ മാറ്റുകയും ജനങ്ങളെ ബോധവത്കരിക്കുകയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നമുള്ള ആവശ്യം ശക്തമാണ്.

Related posts