നെയ്മര്‍ ഒളിമ്പിക് ടീമില്‍

sp-naimar2റിയോ ഡി ഷാനേറോ: ഒളിമ്പിക്‌സിനുള്ള 18 അംഗ ബ്രസീലിയന്‍ ടീമില്‍ സൂപ്പര്‍താരം നെയ്മറും ബയേണ്‍ താരം ഡഗ്ലസ് കോസ്റ്റയും ഇടംപിടിച്ചു. 23 വയസിനു മുകളില്‍ പ്രായമുള്ള മൂന്നു താരങ്ങളുടെ ക്വാട്ടയിലാണ് ഇരുവരും ഇടം പിടിച്ചത്. 37കാരനായ പാല്‍മിറസ് ഗോള്‍കീപ്പര്‍ ഫെര്‍ണാണേ്ടാ പ്രാസാണ് മൂന്നാമന്‍. ബ്രസീല്‍ അണ്ടര്‍-23 ടീമിന്റെ പരിശീലകന്‍ റൊജേറിയോ മികാലെയ്ക്കാണ് ടീമിന്റെ ചുമതല. ബ്രസീല്‍ ടീമിന് ചരിത്രത്തില്‍ ഇന്നേവരെ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കാനായിട്ടില്ല.

ലണ്ടന്‍ ഒളിമ്പിക്‌സ് ഫൈനലില്‍ മെക്‌സിക്കോയോട് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി. ഓഗസ്റ്റ് നാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബ്രസീലിയയിലാണ് കാനറീസിന്റെ ആദ്യ മത്സരം. ഏഴിന് സാല്‍വദോറില്‍ ഡെന്മാര്‍ക്കിനെതിരേയാണ് രണ്ടാമത്തെ മത്സരം. ഒളിമ്പിക്‌സിനു മുമ്പേ ബ്രസീല്‍ ജപ്പാനെതിരേ സൗഹൃദമത്സരത്തിനിറങ്ങും.

Related posts