നേവല്‍ എന്‍സിസി ബെസ്റ്റ് കേഡറ്റ് ദേവസി ഔസേപ്പ് റഷ്യന്‍ പരിശീലനത്തിന്

KTM-NCCകോട്ടയം: ഇന്ത്യയും റഷ്യയും തമ്മിലുള്ള അന്തര്‍ദേശീയ സഹകരണത്തിന്റെ ഭാഗമായുള്ള എന്‍സിസി യൂത്ത് എക്‌സ്‌ചേഞ്ച് പരിശീലനത്തില്‍ കേരള-ലക്ഷദ്വീപ് നാഷണല്‍ കേഡറ്റ് കോര്‍ നേവല്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് കേഡറ്റ് ദേവസി ഔസേപ്പ് പങ്കെടുക്കും.  ചങ്ങനാശേരി എസ്ബി ഓട്ടോണമസ് കോളജ് മൂന്നാംവര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയായ ദേവസി റിപ്പബ്ലിക് ഡേ പരേഡില്‍ കേരളത്തില്‍നിന്നുള്ള ബെസ്റ്റ് കേഡറ്റായി സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും നേടിയിരുന്നു.

ഇന്ത്യയില്‍നിന്നുള്ള 20 വിദ്യാര്‍ഥികളില്‍ കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റ് നേവല്‍ വിംഗിനെ പ്രതിനിധീകരിക്കുന്ന ഏക വിദ്യാര്‍ഥിയാണ് ദേവസി.    ഊട്ടി ലോറന്‍സ് സ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചങ്ങനാശേരി ചമ്പക്കുളം പായിക്കാട് ജോസഫ് സെബാസ്റ്റ്യന്റെയും തൃശൂര്‍ ചാലിശേരി കുടുംബാംഗം ടെസി ഔസേപ്പിന്റെയും ഏക മകനാണ്.

Related posts