ഒ​ന്ന​ര​ല​ക്ഷത്തിന്‍റെ  ബി​എ​സ്എ​ൻ​എ​ൽ കേ​ബി​ളു​ക​ൾ മോ​ഷ​ണം പോ​യി; അന്വേഷണം ആരംഭിച്ച് പോലീസ്


ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ കൃ​ഷി​ഭ​വ​ന്‍റെ​യും നു​ച്യാ​ട് പ​ഴ​യ ടോ​ൾ ബൂ​ത്തി​ന്‍റെയും സ​മീ​പ​ത്തു​നി​ന്നു ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കേ​ബി​ളു​ക​ൾ മോ​ഷ​ണം പോ​യി.

റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന് വെ​ളി​യി​ൽ കി​ട​ന്ന കേ​ബി​ളി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ടെ​ലി​ഫോ​ൺ ലൈ​ൻ പ്ര​വ​ർ​ത്തി​ക്കാ​തെ വ​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​യു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് കേ​ബി​ൾ മോ​ഷ​ണം പോ​യ വി​വ​രം അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്.

കഴിഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​ബി​ൾ മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. 100 പെ​യ​റി​ന്‍റെ 350 മീ​റ്റ​ർ കേ​ബി​ളും 20 പെ​യ​റി​ന്‍റെ 100 മീ​റ്റ​ർ കേ​ബി​ളു​മാ​ണ് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്. നു​ച്യാ​ട് ന​ട​ന്ന മോ​ഷ​ണം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത നാ​ളു​ക​ളാ​യി ബി​എ​സ്എ​ൻ​എ​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.

അ​ട​ച്ചി​ട്ട ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സു​ക​ളി​ൽനിന്ന് എ​ൽ​സി​സി ചി​പ്പു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളി​ൽ ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ വി.​ജെ. മൈ​ക്കി​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment