കോട്ടയം: പാലക്കാട് ഒറ്റപ്പാലത്തു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച നടപടി ന്യായീകരിക്കാനാകില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒമാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പിന്റെ വീട് സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. ഇത്തരം ആക്രമങ്ങള്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം- ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോടതിക്കു മുന്നില്‍ ഇന്നലെ ഉച്ചയ്ക്കാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതിനെ അപലപിച്ചു നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ ഇപ്പോള്‍ ഒളിവിലാണ്.