കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവായ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിൽ. ദൃശ്യങ്ങൾ ഒറ്റയ്ക്കു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചത്. നേരത്തെ ദിലീപിന്റെ ഈ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
ദിലീപിന് പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കു ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിൽ പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.