പടി കയറാന്‍ ബുദ്ധിമുട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ ഡോളിക്കുവേണ്ടി ആവശ്യം

alp-padiപത്തനംതിട്ട: ഉയര്‍ന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ എത്തപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം ജില്ലയില്‍ ഡോളി സര്‍വീസ് ഏര്‍പ്പെടുത്തി തുടങ്ങിയതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇത്തവണ എട്ട് ബൂത്തുകള്‍ക്കാണ് ഡോളി നല്‍കിയത്. റാന്നി, കോന്നി, തിരുവല്ല, ആറന്മുള നിയോജകമണ്ഡലങ്ങളിലെ കൂടുതല്‍ ബൂത്തുകളില്‍ ഡോളിക്കുള്ള ആവശ്യമുണ്ടായി. വയോധികരും ഭിന്നശേഷിയുള്ളവരും രോഗികളുമൊക്കെ അനുഭവിച്ച ബുദ്ധിമുട്ടു കാരണമാണ് ഡോളി വേണമെന്നാവശ്യമുണ്ടായിരിക്കുന്നത്.

വരുംകാല തെരഞ്ഞെടുപ്പുകളില്‍ ഇതു പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് വോട്ടര്‍മാര്‍. റാന്നിയില്‍ കുമ്പളാംപൊയ്ക സിഎംഎസ് എച്ച്എസ്, പേഴുംപാറ ഡിപിഎംപിയുപിഎസ്, തിരുവല്ലയില്‍ ആനിക്കാട് സെന്റ് മേരീസ് എച്ച്എസ് എന്നിവിടങ്ങളില്‍ ഡോളി വേണമെന്നാവശ്യമുണ്ടായിട്ടുണ്ട്. പടി കയറി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണ് ഡോളി സര്‍വീസിന് ആവശ്യമുണ്ടായത്.

Related posts