പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം;യുവാവ് അറസ്റ്റില്‍

ktm-arrestകോട്ടയം: പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ യുവതിയെ കയറിപ്പിടിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് പൊക്കി. കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കോയമ്പത്തൂര്‍ മുക്കുടം തെരുവില്‍ രമേശ് (40) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 10 മണിയോടെ ശാസ്ത്രി റോഡിലാണ് സംഭവം. റോഡിലുടെ നടന്നു വരികയായിരുന്ന യുവതിയുടെ പിന്നാലെ  കൂടിയ രമേശ്  ” ഐ ലവ് യു, ഐ ലൈക്ക് യു ” എന്നു പറഞ്ഞു കൊണ്ട് പിന്‍തുടര്‍ന്നു.

ഫോണ്‍ ചെയ്തുകൊണ്ട് നടന്നു വന്ന യുവതി പിന്നാലെ വന്ന ഇയാളെ കണ്ടില്ല. പാന്റ്‌സും ഷര്‍ട്ടും ധരിച്ച യുവതിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചപ്പോള്‍ അവര്‍ പേടിച്ചുപോയി. യുവതിയുടെ ബഹളം കേട്ട് വഴിയാത്രക്കാര്‍ ഇടപെട്ടു. ഇതോടെ യുവതിയുടെ പിന്നാലെ വന്നയാള്‍ ഓടി അടുത്ത കടയില്‍ കയറി. യുവതി ഉടനെ പോലീസിനെ വിൡു. വെസ്റ്റ് പോലീസ് എത്തി രമേശിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. പ്രതിയപ്പോള്‍ മദ്യലഹരിയിലായിരുന്നു. കോട്ടയത്ത് ഹോട്ടല്‍ ജോലിക്കായി എത്തിയതാണ് ഇയാള്‍. മദ്യം തലയ്ക്കു പിടിച്ചാല്‍ പിന്നെ വഴിയെ പോകുന്ന സ്ത്രീകളെ കമന്റടിക്കുകയും പിടിക്കുകയുമൊക്കെ ചെയ്യുമെന്ന് പോലീസ് പറയുന്നു.

Related posts