പണിയെടുക്കു ഇല്ലെങ്കില്‍ പണികിട്ടും..! മോശം പ്രകടനത്തെ തുടര്‍ന്ന് 33 മുതിര്‍ന്ന ഉദ്യോഗ സ്ഥരോട് വിരമിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്

KTM-MOSHANM-JOLI ന്യൂഡല്‍ഹി: മോശം പ്രകടനം കാഴ്ചവച്ച 33 റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ജോലിയില്‍ നിന്നു വിരമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണിത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ, ജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് വ്യാപകമായി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി വകുപ്പുതല സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ വിവിധ മന്ത്രാലയത്തിലെയും വകുപ്പുകളിലെയും 122 ഡപ്യൂട്ടി സെക്രട്ടറിതല ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക കേന്ദ്രം തയാറാക്കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അച്ചടക്കനടപടികളുടെ ഭാഗമായി 72 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Related posts