പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ജനം വിധിയെഴുതിയത് അഴിമതിക്കെതിരെ; അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല: ഗവര്‍ണര്‍

gOVERNERതിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാസമ്മേളനത്തിന് തുടക്കമായത്. രാവിലെ ഒന്‍പതോടെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ നിയമസഭാസ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണ്. ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇക്കാര്യം ഉടന്‍ തന്നെ ദൃശ്യമാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.   സംസ്ഥാനത്ത് ധനപ്രതിസന്ധി ഗുരുതരമാണ്. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സര്‍ക്കാരിന്റെ ചിലവിന് കടം വാങ്ങേണ്ട അവസ്ഥയാണ്. ആഗോളീകരണത്തിന് ജനകീയ ബദല്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മദ്യ ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലവത്തായില്ല. ജനാഭിപ്രായം തേടിക്കൊണ്ട് പുതിയ മദ്യനയം തയാറാക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

 നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

** അഴിമതിക്കെതിരെ ജനം വിധിയെഴുതി. അഴിമതിരഹിത സര്‍ക്കാരാണ് ജനം പ്രതീക്ഷിക്കുന്നത്. മതേതര പാരമ്പര്യം സംരക്ഷിക്കും.
** ക്രമസമാധാനം ഉറപ്പ് വരുത്തല്‍ പ്രധാനം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലാതാക്കും. സ്ത്രീ സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കും.
** പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാര്‍ ലക്ഷ്യം. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണും
** സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം കൂടി. വനിതകളെ വികസനത്തില്‍ പങ്കാളിയാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ പരിശീലനം നല്‍കും. ജില്ലാ തലങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.
** സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സൃഷ്ടിക്കും
** കാര്‍ഷിക മേഖലയില്‍ അടക്കം 15 ലക്ഷം തൊഴില്‍ അവസരങ്ങള്‍. ഐടി. മേഖലയില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍
** തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ്. മുഴുവന്‍ ജനങ്ങളെയും പൊതുധാരയില്‍ കൊണ്ട് വരും.
** ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.
** സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാനം നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. സാമ്പത്തിക അച്ചടക്കത്തിന് നടപടി. നികുതി പിരിവ് കാര്യക്ഷമമാക്കും.
** 1500 പുതിയ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍. ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. പഞ്ചവത്സര പദ്ധതി കാര്യക്ഷമമായി നടപ്പാക്കും.
** വികസനപദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും.  ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്ലരീതിയില്‍ നഷ്ടപരിഹാരം നല്‍കും. *
** സിവില്‍ സര്‍വീസിലേക്ക് യുവാക്കളെ ആകര്‍ഷിക്കും. 25 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍
** സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ട് വരും. പരമ്പരാഗത തൊഴില്‍ മേഖല സംരക്ഷിക്കും.
** നവംബര്‍ ഒന്നിന് ഗ്രാമങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി , വികസിത രാജ്യങ്ങളിലെ മാതൃക കേരളത്തിലും പിന്തുടരും
** കഴക്കൂട്ടം ടെക്‌നോസിറ്റി പണി ഉടന്‍ പൂര്‍ത്തിയാക്കും
**ജൈവ പച്ചക്കറി വ്യാപകമാക്കും
** കുട്ടനാട് പാക്കേജ് പുനഃരുജ്ജീവിപ്പിക്കണം
**തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും
**ജില്ലാ ഉപതലങ്ങളില്‍ ജനകീയ സമ്പര്‍ക്കപരിപാടി നടപ്പാക്കും.
** സാമ്പത്തിക അച്ചടക്കം നടപ്പാക്കും
**1500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരും

ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ്. ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ്‌ െഎസക്ക് അവതരിപ്പിക്കും.

Related posts