റാന്നി: പമ്പാ നദിയുടെയുടെ ശുചീകരണത്തിനും തടയണകളും തീരസംരക്ഷണവും ഉള്‍പ്പെടെയുള്ള വിവിധ നിര്‍മാണ പ്രവൃത്തികള്‍ക്ക് 1.60 കോടി രൂപ ആനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. റാന്നി പാലത്തിനു സമീപം പഴവങ്ങാടി പഞ്ചായത്തിലെ മൂഴിക്കല്‍ കടവ് സംരക്ഷണം (18.12 ലക്ഷം), പമ്പയിലെ ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണി (12 ലക്ഷം), പമ്പയിലെയും കക്കാട്ടാറിലെയും വിവിധ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍, താല്‍ക്കാലിക വേലി, ത്രിവേണിയില്‍ താല്‍ക്കാലിക വേലി എന്നിവയുടെ നിര്‍മാണം (9.40ലക്ഷം), പമ്പ ത്രിവേണിയില്‍ താല്‍ക്കാലിക ബണ്ട് നിര്‍മാണം (9.73 ലക്ഷം), വടശേരിക്കര പഞ്ചായത്തില്‍ കല്ലാറിനു സമീപം കാരയ്ക്കാട് തോട്ടില്‍ താല്‍ക്കാലിക ബണ്ട് (5.65 ലക്ഷം), പമ്പ ത്രിവേണിയിലെ എക്കല്‍ നീക്കം ചെയ്യുന്നതിന് (7 ലക്ഷം), പമ്പ വലിയ നടപ്പന്തലിന് പടിഞ്ഞാറുഭാഗത്ത് സ്ഥരം വേലി, ഡ്രെയ്‌നേജ്, സംരക്ഷണഭിത്തി എന്നിവയുടെ നിര്‍മാണം (28 ലക്ഷം), പമ്പ-ത്രിവേണിയില്‍ ബലിപ്പുരയ്ക്ക് സമീപം കക്കി നദിയില്‍ പ്ലാറ്റ് ഫോം (23.5 ലക്ഷം), വടശേരിക്കര പഞ്ചായത്ത് കാരയ്ക്കാട്ട് തോട്ടില്‍ പ്ലാറ്റ് ഫോം (10.75 ലക്ഷം), ബലിപ്പുരയ്ക്കും ആറാട്ടു കടവിനും ഇടയിലുള്ള പടിക്കെട്ടുകളുടെ അറ്റകുറ്റപ്പണി, സംരക്ഷണ ഭിത്തികളുടെ നിര്‍മാണം, നടവഴി തുടങ്ങിയവയ്ക്ക് (22.50 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
പമ്പാനദിയില്‍ ശുചീകരണത്തിനും തടയണനിര്‍മാണത്തിനും 1.6 കോടി
