ചാലക്കുടി: ദേശീയപാതയില്‍ പോട്ട ഫ്ളൈ ഓവറിനു സമീപം ശക്തയേറിയ കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് വീണ് രണ്ട് പോത്തുകള്‍ ചത്തു. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. സര്‍വീസ് റോഡിനു സമീപം റോഡില്‍ കെട്ടിയിരുന്ന പോത്തുകളാണ് ചത്തത്. ബോര്‍ഡ് സര്‍വീസ് റോഡിലേക്ക് വീണതുമൂലം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സ് എത്തി ബോര്‍ഡ് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പോലീസ് സ്ഥലത്തെത്തി ദേശീയപാത അധികൃതരെ വിവരം അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ബോര്‍ഡ് ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍നിന്ന് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ഈ പരിസരത്തുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ù കന്നുകാലികളെ കെട്ടി അനധികൃത വില്പന നടത്തുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കെകെ റോഡില്‍ പ്ലാവു വീണ് വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.