ചേര്‍ത്തല: പരസ്യമദ്യപാനം നടത്തിയതു ചോദ്യം ചെയ്ത വികലാംഗന്റെ ലോട്ടറിക്കടയില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. ചേര്‍ത്തല ടൗണ്‍ സ്കൂളിന് തെക്കുവശത്തു പ്രവര്‍ത്തിക്കുന്ന സേതുകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കടയിലാണ് കഴിഞ്ഞദിവസം രാത്രി കരിഓയില്‍ ഒഴിച്ചത്. കടയില്‍ സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗ ശൂന്യമായതായും സേതുകുമാര്‍ ചേര്‍ത്തല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പ് കടയ്ക്കു സമീപം രണ്ടു പേര് മദ്യപിച്ചതിനെ സേതുകുമാര്‍ ചോദ്യം ചെയ്തിരുന്നു.
അല്‍പ്പസമയത്തിന് ശേഷം ഇവരെ ഇവിടെ നിന്നും പോലീസ് പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇവര്‍ ലോട്ടറികടയിലുള്ള സേതുകുമാറിന്റെ ഭാര്യ നോജയെ അസഭ്യവാക്കുകള്‍ പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കരിഓയില്‍ ഒഴിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം സംബന്ധിച്ച് ചേര്‍ത്തല പോലീസ് കേസെടുത്തു.