പരിയാരം: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരേ നിഷേധ വോട്ട് രേഖപ്പെടുത്തുമെന്ന്

kkd-nottaപരിയാരം: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പലതവണ പ്രഖ്യാപിച്ചിട്ടും അതില്‍നിന്ന് പിന്നോട്ടുപോയ മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും മാനേജ്‌മെന്റിന്റെ ചട്ടുകങ്ങളായി മാറി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിച്ചത് വ്യക്തമായതായി പരിയാരം മെഡിക്കല്‍ കോളജ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ആരോപിച്ചു. ഇവര്‍ക്കെതിരേ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പ്രതിഷേധിക്കാനും യൂണിയന്‍ മെമ്പര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ നിഷേധവോട്ട് രേഖപ്പെടുത്താനും യോഗം തീരുമാനിച്ചു.

ഐഎന്‍ടിയുസിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യൂണിയന്‍ പ്രസിഡന്റ് വി.വി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ഐ. ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.പി. ഉണ്ണികൃഷ്ണന്‍, കെ. രാജന്‍, യു.കെ. മനോഹരന്‍, എന്‍.പി. ചന്ദ്രദാസ്, ജെ. വിജയമ്മ, കെ.പി. ജനാര്‍ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.വി. ശശീന്ദ്രന്‍-പ്രസിഡന്റ്, കെ.രാജന്‍, കെ.പി. ജനാര്‍ദനന്‍-വൈസ് പ്രസിഡന്റുമാര്‍, പി.ഐ. സ്രീധരന്‍-ജനറല്‍ സെക്രട്ടറി, യു.കെ. മനോഹരന്‍, ടി.പി. ഉണ്ണികൃഷ്ണന്‍, ജെ. വിജയമ്മ, കെ. ശാലിനി-ജോയിന്റ് സെക്രട്ടറിമാര്‍, എന്‍.പി. ചന്ദ്രദാസ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related posts