പത്തനാപുരം: പഞ്ചായത്ത് വക സ്ഥലത്ത് കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്നട്ട വൃക്ഷ തൈകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പിറവന്തൂര്‍ ജംഗ്ഷനില്ലൈബ്രറി സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് അധീനതയിലുളള മൂന്ന് സെന്റ്സ്ഥലത്തില് നിന്നിരുന്ന വൃക്ഷതൈകളാണ് ഇന്നലെ പുലര്‍ച്ചെ വെട്ടി നശിപ്പിച്ചനിലയില്‍ കണ്ടത്.
കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ പിറവന്തൂരിലെഓട്ടോ റിക്ഷ തൊഴിലാളികള്‍ നട്ടുപിടിപ്പിച്ചവയാണ് നശിപ്പിച്ചത്.ഇന്നലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൈകള്‍ക്ക് സംരക്ഷണ വേലി കെട്ടുന്നതിനായി കമ്പുംകയറും സംഘടിപ്പിച്ച് വേലി നിര്‍മ്മാണത്തിന് എത്തിയപ്പോഴാണ്തൈകള് വെട്ടിയൊടിച്ചിട്ടിരുന്നത് കാണുന്നത്.
ഓട്ടോ തൊഴിലാഴികള്‍ വിവരമറിയിച്ചതനുസരിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല,അംഗങ്ങളായ ചിത്രജ, നിഖില്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത്വക സ്ഥലം കൈയേറുന്ന നിനായുളളശ്രമമാണിതെ ന്നനാട്ടുകാ രുടെയും ഓട്ടോ തൊഴിലാളികളുടേയും പരാതിയെ തുടര്‍ന്ന് സ്ഥലം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികളെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികലഅറിയിച്ചു.