കണ്ണൂര്‍: പാപ്പിനിശേരി അരോളിയിലെ സുജിത്ത് വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള ആറ് പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങും. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ ടി.പി. ശ്രീജിത്ത് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. അരോളിയിലെ ബിജെപി പ്രവര്ത്തകന് സുജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ സിപിഎം പ്രവര്‍ത്തകരായ എം. പ്രശാന്ത്, ശ്രീജയന്‍, ടി. ലിപിന്‍, ജോയ് ജോസഫ്, പ്രഭേഷ് ഭാര്ഗവന്, ടി.പി. ആകാശ് എന്നിവരെയാണ് ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് റിമാന്‍ഡിലായ ആറുപേരെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നതിനാലാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കേസില്‍ ഒരു വിദ്യാര്‍ഥിയടക്കം 12 പേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ അറസ്റ്റ് വൈകാത ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.