ശ്രദ്ധിക്കുക!! വെ​ള്ള​പ്പൊ​ക്ക​ത്തി​നുശേ​ഷം വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങുമ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ; ഇല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടമായേക്കാം!

വീ​​​ടു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് കെ​​​ട്ടി​​​ട സു​​​ര​​​ക്ഷ​​​യും പാ​​​ച​​​ക ഗ്യാ​​​സ്, വൈ​​​ദ്യു​​​തി സു​​​ര​​​ക്ഷ​​​യും പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.

വീ​​​ടു​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലെ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണം.

വീ​​​ടു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ ക​​​ല​​​ക്കി​​​യ ലാ​​​യി​​​നി (10 ലി​​​റ്റ​​​ർ വെ​​​ള്ള​​​ത്തി​​​ൽ 150 ഗ്രാം ​​​ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​റും 2/3 സ്പൂ​​​ണ്‍ ഡി​​​റ്റ​​​ർ​​​ജ​​​ന്‍റ് പൗ​​​ഡ​​​റും) ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കി വൃ​​​ത്തി​​​യാ​​​ക്കു​​​ക.

പ​​​രി​​​സ​​​രം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് നീ​​​റ്റ ക​​​ക്ക (ഒ​​​രു കി​​​ലോ​​​ഗ്രാം നീ​​​റ്റു​​​ക​​​ക്ക​​​യി​​​ൽ 250 ഗ്രാം ​​​ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ ചേ​​​ർ​​​ത്ത്) ഉ​​​പ​​​യോ​​​ഗി​​​ക്കാം.

കു​​​ടി​​​വെ​​​ള്ള സ്രോ​​​ത​​​സു​​​ക​​​ൾ (കി​​​ണ​​​റു​​​ക​​​ൾ, ടാ​​​ങ്കു​​​ക​​​ൾ, പൊ​​​തു കി​​​ണ​​​റു​​​ക​​​ൾ) എ​​​ന്നി​​​വ സൂ​​​പ്പ​​​ർ ക്ലോ​​​റി​​​നേ​​​ഷ​​​ൻ (1000 ലി​​​റ്റ​​​ർ വെ​​​ള്ള​​​ത്തി​​​ൽ അ​​​ഞ്ചു ഗ്രാം ​​​ബ്രീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​ർ) ന​​​ട​​​ത്തി ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന് ശേ​​​ഷം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. തി​​​ള​​​പ്പി​​​ച്ച വെ​​​ള്ള മാ​​​ത്രം കു​​​ടി​​​ക്കു​​​ക (കു​​​പ്പി​​​വെ​​​ള്ള​​​മാ​​​ണെ​​​ങ്കി​​​ൽ പോ​​​ലും)

വീ​​​ടു​​​ക​​​ളി​​​ലും മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഉ​​​ള്ള മ​​​ലി​​​ന​​​മാ​​​യ ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക
ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്പോ​​​ൾ കൈ​​​യു​​​റ​​​യും കാ​​​ലു​​​റ​​​യും ധ​​​രി​​​ക്കു​​​ക, എ​​​ലി​​​പ്പ​​​നി പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നാ​​​യ ഡോ​​​ക്സി​​​സൈ​​​ക്ലി​​​ൻ ഗു​​​ളി​​​ക ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ക​​​ഴി​​​ക്കു​​​ക (100 മി​​​ല്ലി​​​ഗ്രാം ര​​​ണ്ടു ഗു​​​ളി​​​ക ക​​​ഴി​​​ക്കു​​​ന്ന​​​ത് ഒ​​​രാ​​​ഴ്ച്ച​​​യി​​​ലേ​​​ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കും)

ഭ​​​ക്ഷ​​​ണം പാ​​​ച​​​കം ചെ​​​യ്യു​​​വാ​​​നും ക​​​ഴി​​​ക്കു​​​വാ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പാ​​​ത്ര​​​ങ്ങ​​​ൾ ബ്ലീ​​​ച്ചിം​​​ഗ് ലാ​​​യി​​​നി (10 ലി​​​റ്റ​​​ർ വെ​​​ള്ള​​​ത്തി​​​ൽ 150 ഗ്രാം ​​​ബ്ലീ​​​ച്ചിം​​​ഗ് പൗ​​​ഡ​​​റും/ 2/3 സ്പൂ​​​ണ്‍ ഡി​​​റ്റ​​​ർ​​​ജ​​​ന്‍റ് പൗ​​​ഡ​​​റും) ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ണു​​​ന​​​ശീ​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​ന് -ദി​​​ശ: 0471 -2552056 ലേ​​​ക്ക് വി​​​ളി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

Related posts