- ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി പുറത്തേക്കെറിയാതെ ആരോഗ്യകരമായി നശിപ്പിക്കുക. അവശിഷ്ടങ്ങൾ തിന്നാൻ എലികൾ വരും. ഇവയെ പിടിക്കാൻ പാന്പുകളും വരും.
രാത്രിയിൽ നടക്കുന്പോൾ വെളിച്ചം കരുതുക.
രാത്രിയിൽ നടക്കുന്പോൾ കാലുകൾ ഉറപ്പിച്ചു ചവുട്ടി
നടക്കുക. ഈ പ്രകന്പനശബ്ദം കേട്ടാൽ പാന്പുകൾ
വഴിമാറും.
വീടിനടുത്ത് ചുമരിനോടു ചേർത്ത് വിറക്
കൂട്ടിവയ്ക്കാതിരിക്കുക.
വീടിന്റെ മതിലിനോടു ചേർന്ന് ചെടികൾ
വളർത്താതിരിക്കുക.
വീടിനോടു ചേർന്നുള്ള മരക്കന്പുകൾ വെട്ടിമാറ്റുക.
ഷൂസുകൾ, ചെരുപ്പുകൾ എന്നിവ കാലിലിടുന്പോൾ
ശ്രദ്ധിക്കുക.
കുട്ടികൾ കളിക്കുന്പോൾ പന്ത് ചുറ്റുമുള്ള കാട്ടിൽ പോയാൽ ഓടിച്ചെന്ന് കൈകൊണ്ട് എടുക്കാൻ ശ്രമിക്കാതെ ഒരു വടികൊണ്ടോ മറ്റോ എടുക്കാൻ ശ്രമിക്കുക.
കോഴിക്കൂടിനടുത്തേക്ക് പോകുന്പോൾ അവയിൽ പാന്പുകൾ വിശ്രമിക്കുന്നുണ്ടോ എന്നു നോക്കന്നത് നല്ലതാണ്. കാരണം, തണുപ്പു കിട്ടാൻ പലപ്പോഴും വിഷസർപ്പങ്ങൾ കോഴിക്കൂട്ടിൽ കയറാൻ ഇടയുണ്ട്. പാന്പുകടി ഏൽക്കാതിരിക്കുന്നതല്ലേ, പാന്പുകടിയേറ്റ് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്.
സ്കൂൾ മതിലുകൾ അടിഭാഗം നല്ലവണ്ണം സിമന്റും കോൺക്രീറ്റും ചേർത്ത് കെട്ടുക. അല്ലെങ്കിൽ മതിലുകളുടെ അടിയിൽ എലികൾ, പെരുച്ചാഴികൾ, പാന്പുകൾ മുതലായവ മാളങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
സ്കൂളിനടുത്തുള്ള പൊത്തുകളും മാളങ്ങളും സിമന്റിട്ട്
അടയ്ക്കുക. പരിസരത്തുള്ള ചിതൽ നശിപ്പിക്കുക.
ആഴ്ചയിലൊരിക്കൽ സ്കൂൾ, ഓഫീസ് പരിസരം
നിർബന്ധമായും വൃത്തിയാക്കാൻ ശ്രമിക്കുക.
വിഷം ശരീരത്തിൽ കയറിയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന
വിഷലക്ഷണങ്ങൾക്കു പുറമേ സരളമായ ഒരു പരിശോധനകൊണ്ട് വിഷം ശരീരത്തിൽ കയറിയിട്ടുണ്ടോയെന്ന് മനസിലാക്കാം. ഇതിനെ 20WBCT (20 minutes whole blood clotting test) എന്നു പറയും.
വൃത്തിയുള്ള, നനവുതട്ടാത്ത ഒരു പുതിയ ടെസ്റ്റ്ട്യൂബിൽ 2 മില്ലി ലിറ്റർ രക്തമെടുത്ത് ടെസ്റ്റ് ട്യൂബ് ഒരിടത്തു കുത്തനെ നിശ്ചലമാക്കി നിർത്തുക.
20 മിനിട്ട് കഴിഞ്ഞ് ടെസ്റ്റ് ട്യൂബ് ചരിച്ചുനോക്കിയാൽ രക്തം കട്ടപിടിച്ചിട്ടില്ലെങ്കിൽ വിഷം രക്തത്തിലെത്തിയെന്ന് മനസിലാ ക്കാം. എഎസ്വി കൊടുത്തു തുടങ്ങാം.
ഡോസും മറ്റും ഡോക്ടർ നിശ്ചയിക്കും. പാന്പിന്റെ വായിൽ ടെറ്റനസ് തുടങ്ങി നിരവധി രോഗബീജങ്ങൾ ഉള്ളതിനാൽ ടെറ്റനസിന് എതിരേയുള്ള പ്രതിരോധ മരുന്നാണ് കൊടുക്കേണ്ടത്.
എഎസ്വി അലർജി ഉണ്ടെങ്കിൽ…
എഎസ്വി ചിലപ്പോൾ ചെറിയ അലർജിക്ക് റിയാക്ഷൻസ് ഉണ്ടാക്കാം. അത് ചിലപ്പോൾ വലിയ തോതിലായി രോഗിയുടെ മരണത്തിൽ വരെ കലാശിക്കാം. അലർജിക് റിയാക്ഷൻ കാണുകയാണെങ്കിൽ എഎസ്വി കൊടുക്കരുത്.
റിയാക്ഷനുള്ള മരുന്ന് നൽകി പാർശ്വഫലങ്ങൾ നിയന്ത്രിച്ച്
എഎസ്വി കൊടുക്കുന്നത് തുടരാം. കാരണം സർപ്പദംശനമേറ്റ രോഗിയെ രക്ഷപ്പെടുത്താൻ വേറെ മാർഗങ്ങളില്ല.