പാലത്തിന് മുകളില്‍ നിന്ന് കാര്‍ വീണു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

PKD-ACCIDENTമുണ്ടൂര്‍: പാലക്കാട്-കോഴിക്കോട് ദേശിയപാതയില്‍ വേലിക്കാട് പാലത്തില്‍ വാഹനാപകടം. കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് ചുവട്ടിലേക്ക് വീണു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കാര്‍. വാഹനത്തിലുണ്ടായിരുന്നത് മൂന്ന് പേരാണ്. രണ്ട് കോഴിക്കോട് സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്‌നാട് സ്വദേശിയാണ് ഡ്രൈവര്‍. പാലത്തിന്റെ കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ശക്തമായ വളവാണ് ഇവിടെയുള്ളത്.

എന്നിട്ടും കൈവരി നിര്‍മ്മിക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൈവരി നിര്‍മ്മിക്കണമെന്നാവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിരുന്നു. പാലത്തിന് കൈവരി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാലത്തിന് റീത്ത് വച്ച് പ്രതിഷേധിച്ചു. മുണ്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Related posts