കൊല്ലം :എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സത്വരനടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നല്‍കിയ പ്രമേയം”നാളെ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പന്‍ഷന്‍കാര്‍ക്കുള്ള കമ്മ്യൂട്ടേഷന്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക, സര്‍വീസില്‍ നിന്നും പെന്‍ഷനാകുന്നതിനു തൊട്ടുമുമ്പുള്ള പന്ത്രണ്ട് മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിര്‍ണയിക്കുക, പെന്‍ഷന്‍കാരില്‍ നിന്നും കമ്മ്യൂട്ട് ചെയ്ത തുക പൂര്‍ണമായും പിടിച്ചു കഴിഞ്ഞാല്‍ 1995 ലെ പെന്‍ഷന്‍ സ്കീം അനുസരിച്ച് മുഴുവന്‍ പെന്‍ഷനും നല്‍കുമെന്ന ഉറപ്പു വരുത്തുക, ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ മൂവായിരം രൂപയാക്കി വര്‍ധിപ്പിക്കുക, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ അവകാശികളില്ലാത്ത ഇരുപത്തി ഏഴായിരം കോടി രൂപ വിനിയോഗിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ക്കു വേണ്ടി ഭവനപദ്ധതി ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുക, മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 1995 ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്കീം പൂര്‍ണ്ണമായും നവീകരിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ സ്കീം പ്രാബല്യത്തിലില്ലാത്ത വിവിധ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തില്‍ ഉന്നയിച്ചിട്ടുള്ളത്.
പി.എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നികുതി ഇരട്ടി നികുതി ചുമത്തുന്നതിനു തുല്യമാണ്. തൊഴിലാളിദ്രോഹപരമായ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. പി.എഫ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പി.എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന കര്‍ശനമായ നിയന്ത്രണവും നിലവിലുണ്ടായിരുന്ന ഇളവുകള്‍ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശവും പ്രതിഷേധാര്‍ഹമാണ്. ഈ വിഷയങ്ങള്‍ കൂടി പ്രമേയ ചര്‍ച്ചാവേളയില്‍ ഉന്നയിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.