പിഎസ്‌സി സര്‍ട്ടിഫിക്കറ്റ് പരിശോധന 16 മുതല്‍

kkd-pscകാസര്‍ഗോഡ്: ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി) (കെഎപി കെ) (കാറ്റഗറി നമ്പര്‍ 198/15) തസ്തികയ്ക്കായി ഫെബ്രുവരി 27നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള സര്‍ട്ടിഫിക്കറ്റ് പരിശോധനയും കായികക്ഷമതാ പരീക്ഷയും ഈ മാസം 16 മുതല്‍ 18 വരെ പാറക്കട്ടയിലുളള എആര്‍ ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കായുളള അഡ്മിഷന്‍ ടിക്കറ്റ് ഈ മാസം മൂന്നു മുതല്‍ പ്രൊഫൈലില്‍ ലഭ്യമാണ്്. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ കായികക്ഷമതാപരീക്ഷയ്ക്കുളള അഡ്മിഷന്‍ ടിക്കറ്റ് പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അസല്‍ തിരിച്ചറിയല്‍ രേഖയും അപേക്ഷയില്‍ അവകാശപ്പെട്ട യോഗ്യതകള്‍ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ ആറിനു ഹാജരാകണം.

Related posts