തൃശൂര്‍: മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. ഷൊര്‍ണൂര്‍ കൊളപ്പുള്ളി സ്വദേശി പറമ്പില്‍വീട്ടില്‍ യൂസഫ്(38) ആണ് പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കര്‍ണാടക രജിസ്ട്രേഷനിലുള്ള ലോറിയില്‍നിന്നും തൃശൂര്‍ നായ്ക്കനാലില്വച്ച് 3,65,000 രൂപ മോഷണം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ഈ കേസില്‍ കോടതിയില്‍നിന്നും ജാമ്യം നേടിയശേഷം കോടതിയില്‍ ഹാജരാക്കുന്നതിന് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പിടികിട്ടാപ്പുള്ളി 15 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
