പരവൂര്‍: പുറ്റിംഗല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ഉടന്‍ വിതരണം ചെയ്യണമെന്ന് കോണ്ഗ്രസ്പരവൂര് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പരവൂര്‍ സജീബ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് എത്തി പ്രഖ്യാപിച്ച 2 ലക്ഷം രൂപയുടെ ധനപരമായ സഹായംപോലും ദുരന്തം നടന്ന് മൂന്നുമാസമായിട്ടും വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
ഇതുവഴി ദുരന്തത്തില്‍ മരിച്ചവരെയും കുടുംബങ്ങളേയും കേന്ദ്രസര്‍ക്കാര്‍ അവഹേളിച്ചിരിക്കുകയാണ്. തകര്‍ന്ന വീടുകള്‍ക്കോ, പരിക്കേറ്റവര്‍ക്കോ ക്ഷേത്രപുനരുദ്ധാരണത്തിനോ യാതൊരു സഹായവും ഇതുവരെയും നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ ധനസഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികള്‍ ആരംഭിക്കുവാന്‍ കോണ്‍ഗ്രസ് പരവൂര്‍ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ആദ്യപടിയായി പരവൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നാളെ രാവിലെ പത്തുമുതല്‍ കൂട്ടധര്‍ണ നടത്തും. ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. ഉദ്ഘാടനം ചെയ്യും.