പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന ചര്‍ച്ച തുടങ്ങി വച്ചത് സിപിഎം നേതാക്കള്‍; ഇടതു മുന്നണിയുടെ മദ്യനയം തീരുമാനിക്കുന്നത് ബാറുടമകള്‍: കെ.ബാബു

EKM-BABUകൊച്ചി: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന ചര്‍ച്ച തുടങ്ങി വച്ചത് സിപിഎം നേതാക്കളാണെന്നും ഇടത് മുന്നണിയുടെ മദ്യനയം തീരുമാനിക്കുന്നത് ബാറുടമകള്‍ ആണെന്നും എക്‌സൈസ് മന്ത്രി കെ.ബാബു. യുഡിഎഫിന് വ്യക്തമായ മദ്യനയമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നത് സംബന്ധിച്ച ചില പഴുതുകള്‍ അടയ്ക്കാന്‍ കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്തും. യുഡിഎഫ് ഇത് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇടത് മുന്നണിയുടെ മദ്യനയത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഇടത് മുന്നണിയുടെ കള്ളക്കളി അവസാനിപ്പിക്കണം. ചില ബാറുടമകള്‍ തൃപ്പൂണിത്തുറയില്‍ ക്യാമ്പ് ചെയ്ത് തന്നെ പരാജയപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയാണെന്നും കെ.ബാബു കുറ്റപ്പെടുത്തി. പുത്തന്‍കുളങ്ങര ശിവ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts