കോയമ്പത്തൂര്‍: പെണ്‍കുട്ടികളെ കളിയാക്കിയത് ചോദ്യം ചെയ്ത തൊഴിലാളിയെ കൊലപ്പെടുത്തിയ ജാര്‍ഖണ്ഡ് സ്വദേശികളെ പോലീസ് പിടികൂടി. നന്ദലാല്‍ കൊറോം(24), സുധീര്‍ ഖെറായ്(25) എന്നിവരാണ് പിടിയിലായത്. ആലങ്കൊമ്പ് കാരവടൈ സുരേഷ്കുമാറിനെയാണ് നന്ദലാലും സുധീറും കൊലപ്പെടുത്തിയത്. സുരേഷ്കുമാറിന്റെ താമസസ്ഥലത്തിനരികെയുള്ള ജീന്‍സ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇരുവരും.
ഇവര്‍ തമിഴ്പെണ്കുട്ടികളെ കളിയാക്കിയത് സുരേഷ് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യംമൂലം ഇരുവരും സുരേഷിന്റെ ബൈക്ക് നശിപ്പിച്ചു. ഇതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേഷ്കുമാര്‍ ഇവരെ സമീപിച്ചപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് സുരേഷിനെ മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിയ്ക്കുകയുമായിരുന്നു.