കൊല്ലം: ആശ്രാമത്ത് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന മൂന്നു പേര് പോലീസ് പിടിയിലായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അനാശാസ്യകേന്ദ്രം നടത്തിപ്പുകാരന് വടക്കന്‍ മൈനാഗപ്പള്ളി കൈതവിള വടക്കതില്‍ അനില്‍കുമാര്‍, കര്‍ണാടക സ്വദേശിനി കീര്‍ത്തന എന്ന ഹേമവതി(26), അനാശാസ്യത്തിനെത്തിയ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി മോഹന്‍കുമാര്‍(53) എന്നിവരാണ് അറസ്റ്റിലായത്.
ആശ്രാമം ഗസ്റ്റ്ഹൗസിനു സമീപം ശ്രീകൃഷ്ണ നഗറിലാണ് അനില്‍കുമാര്‍ വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയത്. നാലുമാസം മുമ്പാണ് ഇലക്ട്രീഷ്യനായ അനില്‍കുമാര്‍ തന്റെ തൊഴിലാളികള്‍ക്ക് താമസിക്കാണെന്ന് പറഞ്ഞ് കരിക്കോട് സ്വദേശിയുടെ ആശ്രാമത്തുള്ള വീട് വാടകയക്ക് എടുത്തത്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മുമ്പ് പലതവണ പിടിയിലായിട്ടുള്ള ആളാണ് അനില്‍കുമാര്‍.
ഇയാളും ഇയാളോടൊപ്പം കഴിയുന്ന ഒരു നാടകനടിയുമാണ് സംഘത്തിന്റെ മുഖ്യകണ്ണി. നാടകനടി അനില്‍കുമാറിന്റെ ഭാര്യയാണെന്നാണ് വീട്ടുടമയെ ധരിപ്പിച്ചിട്ടുള്ളത്. അനില്‍കുമാറില്‍നിന്ന് പിടികൂടിയ മൊബൈല്‍ ഫോണില്‍ നൂറിലേറെ സ്ത്രീകളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഈ ഫോട്ടോ കാണിച്ചാണ് ഇടാപാടുകാരെ വശത്താക്കുന്നത്. സുന്ദരിമാര്‍ക്ക് കൂടുതല്‍ റേറ്റാണ് .യുവതികളെ വീട്ടിലെത്തിച്ച് താമസിപ്പിച്ചായിരുന്നു വാണിഭം.
ഒരേസമയം രണ്ട് സ്ത്രീകളെമാത്രമെ വീട്ടില്‍ താമസിപ്പിച്ചിരുന്നുള്ളു. ഇവരുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളുണേ്ടായെന്നും പോലീസ് അന്വേഷിക്കുന്നു. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അര്‍വിന്‍ കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുറെ ദിവസങ്ങളായി വീട് ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചക്കാണ് പോലീസ് വീട് റെയ്്ഡ് ചെയ്ത് മൂന്നുപേരെയും പിടികൂടിയത്. ഈസ്റ്റ് സി ഐ പ്രദീപ്കുമാര്‍, എസ്ഐ രാജേഷ്, ഷാഡോ പൊലീസ് എസ്ഐ ടി ബാബുകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സാജു തുടങ്ങിയവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.