പേരിനൊപ്പം ജാതി വേണ്ടെന്നു ലക്ഷ്മിയും

kshmiപാര്‍വതി മേനോന്‍ എന്നല്ല തന്റെ പേര്, പാര്‍വതി എന്നു മാത്രമാണെന്നും ഒരു ജാതിയുടെ വാലും തനിക്ക് പിന്നില്‍ വേണ്ടെന്നും വളരെ ധൈര്യത്തോടെ പറഞ്ഞ നടിയാണ് പാര്‍വതി. അങ്ങനെ പാര്‍വതിക്ക് ഇതാ ഒരു പിന്‍ഗാമി കൂടി എത്തിയിരിക്കുന്നു. തന്റെ പേരിനൊപ്പവും മേനോന്‍ വേണ്ട എന്നു പറഞ്ഞു ലക്ഷ്മി മേനോനും രംഗത്തു വന്നിരിക്കുന്നു.

അന്യ ഭാഷയില്‍ അഭിനയിച്ചപ്പോഴാണ് തന്റെ പേരിനൊപ്പം മേനോന്‍ എന്ന് കടന്നു വന്നതെന്നാണു പാര്‍വതി പറഞ്ഞിരിക്കുന്നത്. തന്റെ പേരിന് പിന്നിലുള്ള മേനോന്‍ ജാതിയെ പിന്തുണച്ചു കൊണ്ടുള്ളതല്ല     എന്നാണു ലക്ഷ്മി പറഞ്ഞിരിക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണു ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷ്മി മേനോന്‍ എന്ന പേര് എനിക്ക് രക്ഷിതാക്കള്‍ വച്ചതാണ്. എന്നോട് ആരെങ്കിലും പേര് ചോദിച്ചാല്‍ ലക്ഷ്മി എന്ന് മാത്രമേ പറയാറുള്ളൂ, മേനോന്‍ കൂട്ടാറില്ല. തമിഴ് സിനിമയില്‍ ലക്ഷ്മി മേനോന്‍ എന്ന നടിയായാണ് അഭിനയിക്കുന്നത്. പ്രേക്ഷകര്‍ വിളിക്കുമ്പോള്‍ ലക്ഷ്മി മേനോന്‍ എന്ന പേര് മുഴുവനായിട്ടാണ് വിളി ക്കുന്നത്. എന്തിന് എന്നെ അങ്ങനെ വിളിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്- ലക്ഷ്മി പറയുന്നു.

Related posts