ഇതും സമരത്തിന്റെ ആവശ്യം ! ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും ഉള്‍പ്പെടെയുള്ള യുഎപിഎ തടവുകാരെ മോചിപ്പിക്കമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍…

ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടയ്ക്ക് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് കര്‍ഷകര്‍ നടത്തിയ മറ്റൊരു പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

യുഎപിഎ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മനുഷ്യാവകാശദിനത്തില്‍ പ്രതിഷേധിച്ചത്.ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുള്‍പ്പെടെ 20 ലധികം തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ചത്.

യുഎപിഎ ഉപയോഗിച്ച് ഭരണകൂടം തടവിലാക്കിയവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

രാജ്യത്തെ പുതിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഇതിനിടയിലാണ് ലോകമനുഷ്യാവകാശ ദിനമായ ഇന്നലെ യുഎപിഎ ചുമത്തി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരരംഗത്ത് പ്രത്യേക പ്രതിഷേധം സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

Related posts

Leave a Comment