കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലചെയ്യാന്‍ പ്രതി അമിറുള്‍ ഇസ്ലാം ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞു. കൊല നടന്നതിന്റെ മൂന്നാം ദിവസം ജിഷയുടെ വീടിന്റെ സമീപത്തുനിന്ന് കിട്ടിയ കത്തിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് കത്തിയില്‍ രക്തക്കറയുണ്ടെന്ന് വ്യക്തമായത്. അതേസമയം കൊലനടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്നു എന്ന് പറയപ്പെടുന്ന മഞ്ഞ ഷര്‍ട്ട് കണ്ടെത്താനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്.
ആ ഷര്‍ട്ട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ എറിഞ്ഞുകളഞ്ഞു എന്നാണ് അമിറുള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതിയുടെ കസ്റ്റഡി കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ തെളിവുകള്‍ ലഭിക്കാതിരുന്നത് പോലീസിനെ വലച്ചിരുന്നു. ഈ സാഹചര്യത്തില്‍ ക