ഏറ്റുമാനൂര്‍: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കളെ കാണിച്ച കേസില്‍ ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി. അതിരമ്പുഴ കീഴക്കേടത്ത് പ്രിന്‍സ് പീറ്ററാ(20)ണ് കഴിഞ്ഞ പോലീസ് പിടികൂടിയത്.
പെണ്‍കുട്ടി ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രനു നല്കിയ പരാതിയെ തുടര്‍ന്നാണു ഇയാളെ പിടികൂടിയത്. പ്ലസ് ടുവിനു പഠിക്കുന്ന കാലം മുതല്‍ പെണ്‍കുട്ടിയും പ്രിന്‍സും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇവര്‍ ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതു പലരെയും കാണിക്കുകയായിരുന്നു. സംഭവമറിഞ്ഞ പെണ്‍കുട്ടി മാതാവിനൊപ്പമെത്തി ജില്ലാ പോലീസ് ചീഫിനു പരാതി നല്കുകയായിരുന്നു.