കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ബാ​റ്റ​റി ഉഗ്രശബ്ദത്തോടെ  പൊ​ട്ടി​ത്തെ​റി​ച്ചു; ഒഴിവായത് വൻ ദുരന്തം

ഹ​രി​പ്പാ​ട്: സ​ർ​വീ​സി​നു ത​യാ​റാ​യ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ ഹ​രി​പ്പാ​ട് കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലാ​ണ് സം​ഭ​വം. ആ​ല​പ്പു​പു​ഴ​യ്ക്ക് യാ​ത്ര പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യ ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ ആ​ർ​എ​സ്സി 187 -ാം ന​ന്പ​ർ ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ ബാ​റ്റ​റി​യാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഈ ​സ​മ​യം ബ​സി​ന​ക​ത്തും സ​മീ​പ​ത്തും യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നെ​ങ്കി​ൽ ബ​സി​ന് തീ ​പി​ടി​ക്കു​വാ​ൻ സാ​ധ്യ​ത കൂ​ടു​ലാ​യി​രു​ന്നെ​ന്നും അ​മി​ത ചൂ​ട് കാ​ര​ണ​മാ​കാം ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts