പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കാനൊരുങ്ങുന്നു…

pranavമെഗാതാരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ താരമായി വളര്‍ന്നു. എന്നിട്ടും സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് എന്താണു സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഈ ചോദ്യത്തിന് ഉത്തരവുമായി പ്രണവ് മലയാള സിനിമയില്‍ അച്ഛന്റെ പാത പിന്തുടരാന്‍ പോകുന്നതായി വാര്‍ത്തകള്‍ വരുന്നു.

ഇതിന്റെ ഭാഗമായി നിരവധി തിരക്കഥകള്‍ മോഹന്‍ലാല്‍ വഴി പ്രണവിനെത്തേടി എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് പ്രണവ് സിനിമയിലെത്തുന്നത്. അതേ വര്‍ഷം തന്നെ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. പിന്നീട് സിനിമയില്‍നിന്ന് മാറി നിന്ന പ്രണവ് വളര്‍ന്നപ്പോള്‍ കാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്.

ജിത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജിത്തുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.   ്ര്രപണവിനു തോന്നുമ്പോള്‍ അഭിനയരംഗത്തേക്കു വരട്ടേയെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. എന്നാലിപ്പോള്‍ പ്രണവ് തന്നെ അഭിനയരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍. പ്രണവിന്റെ രംഗപ്രവേശം ആരുടെ ചിത്രത്തിലൂടെ, എപ്പോള്‍ എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നാണ് സിനിമാലോകത്തെ അണിയറ സംസാരം.

Related posts